കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. പ്രതികള്‍ക്ക് സിംകാര്‍ഡ് സംഘടിപ്പിച്ച് നല്കാന് സഹായിച്ച അഫ്സലിനെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 21 ആയി.
പ്രതികള്‍ക്ക് വ്യാജ രേഖകള്‍ ഉപയോഗിച്ച് സിം കാര്‍ഡ് സംഘടിപ്പിച്ചുകൊടുത്ത കേസില്‍ രണ്ടുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ നല്കിയ വിവരമനുസരിച്ചാണ് അഫ്സലിനെ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഇന്നലെതന്നെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് രാവിലെ സി.പി.എം തലശേരി ഏരിയ കമ്മിറ്റിയംഗം പി.പി രാമകൃഷ്ണന്, അജേഷ്, അഭിനേഷ് എന്നിവരെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവരെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. വ്യാഴാഴ്ചവരെയാണ് മൂവരെയും കസ്റ്റഡിയില്‍ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: