കൊട്ടിയൂര്‍: പളളി വികാരിയുടെ പീഢനത്തിനിരയായ കൊട്ടിയൂരിലെ വിദ്യാര്‍ത്ഥിനിയുടെ വീട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് സന്ദര്‍ശിച്ചു. ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന ചിതാബസ്മ നിമഞ്ജന യാത്രയുടെ ഭാഗമായി ഇന്നലെ വയനാടില്‍ നിന്നും കണ്ണൂരിലേക്ക് വരുന്ന വഴിയാണ് സന്ദര്‍ശനം നടത്തിയത്. വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തിയ ശോഭാ സുരേന്ദ്രനും നേതാക്കളും സംഭവങ്ങള്‍ ചോദിച്ചറിയുകയും മാതാപിതാക്കളെ സമാശ്വസിപ്പിക്കുകയും ചെയ്തു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, കെ.എസ്.രാധാകൃഷ്ണന്, നേതാക്കളായ കെ.ജയപ്രകാശ്, കെ.എസ്.രാധാകൃഷ്ണന്, ടി.പി.ഗോപിനാഥ്,ബേബി മറ്റപ്പളളി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: