ഇരിട്ടി: ഇരിട്ടി നഗരസഭയെ പ്ലാസ്റ്റിക് ക്യാരിബാഗ് മുക്തമായി പ്രഖ്യാപിച്ചു. മാര്‍ച്ച് 1 മുതല്‍ നിരോധനം നിലവില്‍ വന്നു. ഇതിന്റെ പ്രഖ്യാപനം ഇരിട്ടി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഡെപ്യൂട്ടി കലക്ടര്‍ മുഹമ്മദ് യൂസഫ് നിര്‍വഹിച്ചു. നഗരസഭാ ചെയര്മാന് പി.പി.അശോകന് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉസ്മാന് ചാലിയാടന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിനിമാ സംവിധായകന് ഷെറി ഗോവിന്ദ് മുഖ്യാതിഥി ആയിരുന്നു. തുണി സഞ്ചി വിതരണം ഡെപ്യൂട്ടി കലക്ടര്‍ മുഹമ്മദ് യൂസഫ് ജില്ലാ ശുചിത്വ മിഷന് കോ-ഓഡിനേറ്റര്‍ വി.കെ.ദിലീപന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. വൈസ് ചെയര്പേഴ്സന് കെ. സരസ്വതി, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗ്ഗീസ്, നഗരസഭാ സിക്രട്ടറി ഐസക് തോമസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ശ്രീധരന്, പി.കെ.ജനാര്ദ്ദനന്, ലത്തീഫ്, കെ.ശിവശങ്കരന്, എം.ബാബുരാജ്, കെ.മുഹമ്മദലി, പി.കെ.ഫാറൂക്ക്, ഇ.പി.ശ്രീധരന് നഗരസഭാ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.വി.മോഹനന് സ്വാഗതവും, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ശ്രീജിത്ത് നന്ദിയും പറഞ്ഞു. പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ചു നിരവധി സ്ത്രീകള്‍ അണിനിരന്ന വിളംബര ജാഥയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: