കണ്ണൂര്‍: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലേക്ക് ബ്രാഞ്ച് മാനേജര്‍ (ബിരുദം/എംബിഎ- 2 കൊല്ലത്തെ പ്രവൃത്തി പരിചയം), ഓഫീസര്‍ ഇന്‍ മെമ്പര്‍ റിലേഷന്‍ (ബിരുദം), ഏരിയ സെയില്‍സ് ഇന്‍ചാര്‍ജ് (ബിരുദം/എംബിഎ) തസ്തികകളില്‍ 4 ന് രാവിലെ 10 മണി മുതല്‍ 1.30 വരെ ഇന്റര്‍വ്യൂ നടത്തും. താല്പര്യമുളള യോഗ്യരായ 35 വയസില്‍ കുറവ് പ്രായമുളള ഉദേ്യാഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് ഹാജരാകണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദേ്യാഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. ഫോണ്‍:0497 2707610, 8156955083.
പ്രതികരിക്കാൻ ഇവിടെ എഴുതുക: