രുദ്രാപുര്‍: ഉത്തരാഖണ്ഡില്‍ പോലീസ് കസ്റ്റഡിയില്‍ കൗമാരക്കാരന് മരിച്ചു. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത 16 കാരനായ സിയാവുദിന്‍ റാസയെയാണ് സെല്ലിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് സിയാവുദിന്‍ മരിച്ചതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. നാലു പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
പെണ്‍കുട്ടിയെ നാലു ദിവസം മുമ്പ്കാണാതായിരുന്നു. ഇതിനെ തുടര്‍ന്നാണ് സിയാവുദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം ലക്നോവില്‍ കണ്ടെത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: