കൊച്ചി: അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന് രംഗത്ത്. ദേശീയപാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള സുപ്രീംകോടതി നിര്‍ദേശം ബാറുകള്‍ക്ക് ബാധകമാവില്ലെന്ന എജിയുടെ നിയമോപദേശം സാമാന്യയുക്തിക്ക് നിരക്കാത്തതാണെന്ന് സുധീരന് പറഞ്ഞു.
നേരത്തെ സുപ്രീംകോടതിയില്‍ ബാറുകള്‍ക്ക് വേണ്ടി ഹാജരായ ആളാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കുന്നത്. ഇതില്‍ വിശ്വാസ്യത ഇല്ലെന്നും സുധീരന് പറഞ്ഞു. എ.ജി തന്റെ പദവിക്ക് നിരക്കാത്ത കാര്യങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത്.
ബാറുകള്‍ പൂട്ടിച്ചത് ടുറിസം മേഖലയെ ബാധിച്ചുവെന്നത് തെറ്റായ പ്രചരണമാണെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: