പോലീസ് സ്റ്റേഷനിലേക്ക് ബിജെപി മാര്‍ച്ച്

Thursday 2 March 2017 2:41 pm IST

സ്വന്തം ലേഖകന്‍ പുത്തൂര്‍: ഗ്രാമസഭാംഗത്തെ മര്‍ദ്ദിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് ബിജെപി പവിേത്രശ്വരം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പുത്തൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. എസ്‌സി മോര്‍ച്ച സംസ്ഥാനപ്രസിഡന്റ് അഡ്വ.പി. സുധീര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ക്രമസമാധാനനില ദിനം പ്രതി തകരുകയാണെന്നും സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധിയോട് പോലും അസഹിഷ്ണുതാ നിലപാടെടുക്കുന്നവരാണ് കവലപ്രസംഗങ്ങളില്‍ സഹിഷ്ണുതയ്ക്ക് വേണ്ടി വാതോരാതെ പ്രസംഗിക്കുന്നത്. പിണറായി വിജയന്‍ ഗുണ്ടകളുടെ മുഖ്യമന്ത്രിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. തങ്ങള്‍ക്ക് തെറ്റുപ്പറ്റിപോയെന്ന് ജനം പറയുന്ന അവസ്ഥയിലേക്ക് ഭരണം എത്തിച്ചു. ഭരണത്തിലെത്തി ഒരു വര്‍ഷം പിന്നിടുന്നതിന് മുമ്പ് തന്നെ ജയിലില്‍ കഴിയുന്ന ക്രിമിനലുകളെ പുറത്തിറക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ദക്ഷിണമേഖല ജനറല്‍ സെക്രട്ടറി എം.എസ്. ശ്യാംകുമാര്‍, ജില്ലാപ്രസിഡന്റ് ജി. ഗോപിനാഥ്, മണ്ഡലം പ്രസിഡന്റ് ആര്‍. രാജേന്ദ്രന്‍പിള്ള, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് ബൈജുചെറുപോയ്ക, സന്തോഷ് ചിറ്റേടം. ആര്‍. ബാബുക്കുട്ടന്‍, രാജഗോപാല്‍, മധുവട്ടവിള, മുരളീധരന്‍പിള്ള, ജിതിന്‍ദേവ്, പുത്തൂര്‍ബാഹുലയന്‍, സുധചന്ദ്രന്‍, ആര്‍.വിശ്വനാഥന്‍, സേതുഇടവട്ടം, നിഷറാണി, ബിനോദ് മണികണ്ഠന്‍, വിനോദ്പനയപ്പള്ളി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.