കൊല്ലം: ചെങ്കോട്ട-ന്യു ആര്യങ്കാവ് പാതയോടൊപ്പം പുനലൂര്‍-ഇടമണ്‍ പാതയിലും ട്രെയിന്‍ സര്‍വീസ് ആരംഭിക്കണമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. ചെങ്കോട്ട-ന്യു ആര്യങ്കാവ് പാതക്ക് മുമ്പ് തന്നെ പുനലൂര്‍-ഇടമണ്‍ പാതയുടെ പണി പൂര്‍ത്തിയായതാണ്. 2017 മേയില്‍ ചെങ്കോട്ട മുതല്‍ പുനലൂര്‍ വരെ പൂര്‍ത്തിയാക്കുമെന്ന റെയില്‍വേയുടെ പ്രഖ്യാപനം നടക്കണമെങ്കില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പറഞ്ഞു. ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ റെയില്‍വേ കേരളത്തോട് കാണിക്കുന്ന അവഗണന തുടരുകയാണ്. ചെങ്കോട്ടയില്‍ നിന്ന് ന്യൂ ആര്യങ്കാവിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്ന സാഹചര്യത്തില്‍ പുനലൂര്‍ വരെയുളള എല്ലാ ട്രെയിന്‍ സര്‍വ്വീസുകളും ഇടമണ്ണിലേക്കും നീട്ടണമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: