കണ്ണൂര്‍: ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ടന്സ് ഓഫ് ഇന്ത്യ കണ്ണൂര്‍ ഘടകം നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജന പദ്ധതിയെക്കുറിച്ചുള്ള സെമിനാര്‍ ഇന്ന് 3 മണിക്ക് ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടക്കും. ഇന്‍കം ടാക്സ് കണ്ണൂര്‍ സര്‍ക്കിള്‍ അസി.കമ്മീഷണര്‍ കെ.സദാനന്ദന്, സി.സുനീഷ് കുമാര്‍ എന്നിവര്‍ സംസാരിക്കും. 2016 ഡിസംബറില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നടപ്പിലാക്കിയ പദ്ധതിയാണ് പിഎംജികെവൈ.
കള്ളപ്പണം കയ്യിലുള്ളവര്‍ അത് ഏപ്രില്‍ 1ന് മുമ്പായി വെളിപ്പെടുത്താന്‍ തയ്യാറായാല്‍ ആകെ മുതലിന്റെ 25 ശതമാനം പിഴയായും 25 ശതമാനം നാല് വര്‍ഷത്തേക്കുള്ള പലിശ രഹിത സ്ഥിരനിക്ഷേപമായി സ്വീകരിക്കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: