കൊടുങ്ങല്ലൂര്‍: ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കവര്‍ച്ച സംഘത്തലവനെ അറസ്റ്റു ചെയ്തു. മട്ടാഞ്ചേരി സ്വദേശി പൂതം ആഷിക്ക് (28) ആണ് പിടിയിലായത്. അരാകുളം കാട്ടില്‍ കമലോല്‍ഭവന്റെ വീട്ടില്‍ മോഷണം നടത്തിയ കേസിലാണ് കൊടുങ്ങല്ലൂര്‍ എസ്.ഐ.ഇ.ആര്.ബൈജുവും സംഘവും ചേര്‍ന്ന് ഇയാളെ അറസ്റ്റു ചെയ്തത്. മറ്റൊരു പ്രതിയായ റിജാസിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയാണ് ആഷിക്. പാവറട്ടിയില്‍ 220 പവന് കവര്‍ന്നതിലും തളിപറമ്പില്‍ ഒന്നര കിലോ സ്വര്‍ണ്ണം കവര്‍ന്ന സംഘത്തിലും ഇയാളുണ്ടെന്ന് പോലിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: