ആലപ്പുഴ: നഗരത്തിലെ സാമ്പത്തികമായി പിന്നാക്കമുള്ളവര്‍ക്കായി പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതി പ്രകാരം ആയിരം കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്കുന്ന പദ്ധതിക്ക് ഇന്ന് തുടക്കം. സ്വന്തമായി ഒന്നര സെന്റ് ഭൂമി ഉളളവര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ഇന്ന് വൈകിട്ട് അഞ്ചിന് ആലപ്പുഴ ടൗണ്‍ഹാളില്‍ മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും.
കെ.സി. വേണുഗോപാല്‍ എംപി അദ്ധ്യക്ഷനാകും. മന്ത്രി കെ.ടി. ജലീല്‍ ഉപഭോക്താക്കള്‍ക്കുളള ചെക്കുകള്‍ വിതരണം ചെയ്യും. നാലു ഘടുക്കളായി മൂന്നു ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്. ഇതില്‍ അരലക്ഷം രൂപ ഉപഭോക്താക്കളുടെ വിഹിതമാണ്. സമ്മേളനത്തില്‍ വിവിധ കക്ഷി നേതാക്കളായ കെ. സോമന്, എം. ലിജു, സജി ചെറിയാന്, എ.എം. നസീര്‍, ടി.ജെ. ആഞ്ചലോസ്, ടി.സി. ഫ്രാന്‍സീസ്, അന്‍സാരി ആലിശേരി തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: