പൂച്ചാക്കല്‍: പള്ളിപ്പുറത്ത് കയര്‍ ഫാക്ടറി കത്തി നശിച്ചു. എട്ട് ലക്ഷം രൂപയുടെ നഷ്ടം. പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ നികര്‍ത്തില്‍ മോഹന്‍ദാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറിയാണ് അഗ്നിക്കിരയായത്. ഇയാളുടെ അനന്തിരവന് തേവര്‍വട്ടം കണ്ണാടി വീട്ടില്‍ സന്തോഷാണ് ഫാക്ടറി നടത്തുന്നത്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് അഗ്നിബാധ ഉണ്ടായത്. ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്ന രണ്ടായിരത്തിലേറെ തടുക്കുകള്‍ പൂര്‍ണമായും കത്തിനശിച്ചു. നിര്‍മാണ ഉപകരണങ്ങള്‍ക്കും കെട്ടിടത്തിനും നാശം സംഭവിച്ചു. സമീപത്തെ വെറ്റില കൃഷിയും തെങ്ങും കരിഞ്ഞു. ചേര്‍ത്തലയില്‍ നിന്നെത്തിയ അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് തീയണച്ചത്. സംഭവത്തില്‍ ദുരുഹതയുള്ളതായി ഉടമ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: