പ്രധാമന്ത്രിക്ക് പരാതി നല്‍കി പദ്ധതികള്‍ പാഴായി കുടിവെള്ളമില്ലാതെ കബീര്‍ കോളനി നിവാസികള്‍

Thursday 15 June 2017 1:28 pm IST

കാസര്‍കോട്: കുമ്പള പഞ്ചായത്തിലെ കോട്ടേക്കാര്‍ കബീര്‍ കോളനി നിവാസികള്‍ കുടിവെള്ളമില്ലാതെ ദുരിതത്തിലായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. കോളനിക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച കുടിവെള്ള പദ്ധതികളെല്ലാം പാഴായി. വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച് പഞ്ചായത്തി വിട്ടു കൊടുത്ത് പതിനായിരം ലിറ്ററിന്റെ ടാങ്കും, നാല് കുഴല്‍കിണറുകളും, രണ്ട് മോട്ടോര്‍ ഷെഡും പഞ്ചായത്ത് അധികൃതരുടെ കെടുകാര്യസ്ഥതയും അഴിമതിയും കാരണം ഉപയോഗ ശൂന്യമായതോടെ കോളനിയിലെ 25 കുടുംബങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമൊടുകയാണ്. രണ്ട് കുഴല്‍ കിണര്‍ കുഴിച്ച് ടാങ്കില്‍ വെള്ളമെത്തികാകന്‍ ശ്രമിച്ചെങ്കിലും മതിയായ അളവില്‍ വെള്ളം കിട്ടാതെ വന്നതിനെ തുടര്‍ന്ന് വീണ്ടും രണ്ടെണ്ണം കൂടി കുഴിക്കുകയായിരുന്നു. അവസാനം കുഴിച്ച് കുഴല്‍ കിണറില്‍ വെള്ളം ലഭ്യമായിരുന്നുവെങ്കിലും കൃത്യമായി സംരക്ഷിക്കാതെ ഉപയോഗശൂന്യമാക്കുകയായിരു ന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. തദ്ദേശ ഭരണകൂടത്തിന്റെ അനാവസ്ഥയും, അഴിമതിയും കാരണം തങ്ങളുടെ കുടിവെള്ളം പോലും മുട്ടിച്ചിരിക്കുകയാണെന്ന് കാണിച്ച് കോളനി നിവാസികള്‍ പ്രധാനമന്ത്രിക്ക് പരാതി അയച്ചു. പഞ്ചായത്തിന്റെ 2015-16 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കബീര്‍ കോളനി കുടിവെള്ള പദ്ധതി നവീകരണത്തിനായി അഞ്ച് ലക്ഷം രൂപ അനുവദിച്ചെങ്കിലും അവസാന ഘട്ടത്തില്‍ എസ്.ടി, ഫണ്ട് എസ്.സി കോളനിയിലേക്ക് വകമാറ്റിയെന്ന ആരോപണത്തെ തുടര്‍ന്ന് നവീകരണ പദ്ധതി ഉപേക്ഷിച്ചു. ഒരു കിലോമീറ്റര്‍ അകലെയുള്ള കുഴല്‍ കിണറില്‍ നിന്നാണ് നിലവില്‍ കോളനിവാസികള്‍ കുടിവെള്ളം ശേഖരിക്കുന്നത്. കുടിക്കാനാവശ്യമായ വെള്ളം പോലും അവിടെ നിന്ന് ലഭിക്കുന്നില്ലെന്ന് അവര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.