കുമളി: നാളുകള്‍ക്ക് ശേഷം മുല്ലപ്പെരിയാര്‍ ഉപസമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും. രാവിലെ 10 ന് പുതിയ ചെയര്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്ന സന്ദര്‍ശന പരിപാടിയില്‍ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും. പ്രധാന അണക്കെട്ടും ബേബി ഡാമും സന്ദര്‍ശിക്കുന്ന സംഘം സ്വീവേജ് വാട്ടര്‍ ലെവലും പരിശോധിക്കും. ഉച്ചകഴിഞ്ഞ് 3ന് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.
വേനല്‍ കടുത്തതോടെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞ സാഹചര്യത്തില്‍ അണക്കെട്ടില്‍ പണികള്‍ നടത്താനുള്ള തമിഴ്നാടിന്റെ ശ്രമം കേരളം തടഞ്ഞതോടെയാണ് ഇതുവരെ ഉപസമിതി യോഗത്തിന് വിമുഖത കാട്ടിയിരുന്ന അയല്‍ സംസ്ഥാന പ്രതിനിധികള്‍ ഇപ്പോള്‍ യോഗത്തിന് മുന്‍കയ്യെടുത്തത്. 109.8 ഘന അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: