കറുകച്ചാല്‍: കറുകച്ചാലിലെ ബിവറേജസ് ഔട്ട്ലറ്റ് മാറ്റം അധികൃതര്‍ക്ക് തലവേദനയാകുന്നു. ബിവറേജസ് എവിടേക്കു മാറ്റണമെന്നു തീരുമാനിച്ചിട്ടില്ലെങ്കിലും ചില കേന്ദ്രങ്ങള്‍ അധികൃതരുടെ പരിഗണനയിലുണ്ട്. എന്നാല്‍ സൂചനയിലുള്ള കേന്ദ്രങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധം ആരംഭിച്ചു. പ്ലാച്ചിക്കല്‍, ശാന്തിപുരം ഭാഗങ്ങളിലാണ് സ്ഥലം കണ്ടെത്തിയതെന്നുള്ള നിഗമനത്തില്‍ നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധം തുടങ്ങി. പഞ്ചായത്തംഗങ്ങളായ അജിത്ത്കുമാര്‍, ബിന്ദുവിജയാനന്ദ് തുടങ്ങിയവരും പൗരസമിതി പ്രവര്‍ത്തകരുമാണ് രംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: