പബ്ലിക് ലൈബ്രറി കാഞ്ഞിരം സാംസ്‌കാരിക കേന്ദ്രം തുറന്നു

Thursday 2 March 2017 9:47 pm IST

കോട്ടയം: പബ്ലിക് ലൈബ്രറിയുടെ ഉടമസ്ഥതയില്‍ കാഞ്ഞിരം പ്രദേശത്ത് എം.പി. അച്യുതന്‍ എംപി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സാംസ്‌കാരിക കേന്ദ്രത്തിന്റെ ഗൃഹപ്രവേശം ലൈബ്രറി പ്രസിഡന്‌റ് സി. ഏബ്രഹാം ഇട്ടിച്ചെറിയയും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. വി.ബി. ബിനുവും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ് സി. ഏബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.ബി. ബിനു, പഞ്ചായത്ത് മെമ്പര്‍ പി.എം. മണി, കാഞ്ഞിരം എസ്എന്‍ഡിപി ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് മോളി ജേക്കബ്, കോട്ടയം പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് അഡ്വ. സി. ജോസഫ് ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.