ചാലക്കുടി: ചാലക്കുടിയിടെ കറുത്ത മുത്തിന് ഗജരാജ മാണിക്യം പാമ്പാടി രാജന്റെ പ്രണാമം. അന്തരിച്ച കലാകാരന് കലാഭവന്‍ മണിക്ക് പ്രണാമം അര്‍പ്പിച്ച് ഗജരാജന്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ചാലക്കുടി കണ്ണംമ്പുഴ താലപ്പൊലിക്ക് തിടമ്പേറ്റുവാന്‍ വന്നതായിരുന്നു പാമ്പാടി രാജന്.
മണിക്ക് ഏറ്റവും പ്രിയപ്പെട്ട ആനയായിരുന്നു പാമ്പാടി രാജന്. എവിടെ വെച്ച് കണ്ടാലും പാപ്പാന്മാരുമായി കുശലം പറഞ്ഞ്, രാജനെ ഒന്ന് തൊട്ടു തലോടിയും സ്നേഹാന്വേഷണം നടത്തിയെ മണി മടങ്ങാറുള്ളൂ. മണി ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികയാറായെങ്കിലും ചാലക്കുടിയിലെ മണിയുടെ തട്ടകത്ത് വന്നപ്പോള്‍ മണി കൂടാരത്തിലെത്തി മണിക്ക് പ്രണാമം അര്‍പ്പിച്ചു. കണ്ണമ്പുഴ താലപ്പൊലിക്ക് നിരവധി തവണ മണിയുടെ നേതൃത്വത്തില്‍ താലിയെഴുന്നുള്ളിപ്പുകളും നടത്തിയിരുന്നു.
പൂര പ്രേമികളെ ഏറെ ആകര്‍ഷിച്ചിരുന്നു. ചേന്നത്തു നാട്ടില്‍ നിന്നുള്ള താലം വരവിന് പാമ്പാടി രാജന് തിടമ്പേറ്റുവാന്‍ വന്നിരുന്നു. അന്ന് പഴം, ശര്‍ക്കര തുടങ്ങിയവ നല്കി സന്തോഷിപ്പിച്ചാണ് മണി വിട്ടത്. പാമ്പാടി രാജന്റെ കൂടെ പ്രണാമം അര്‍പ്പിക്കുന്നതിന് മണിയുടെ സുഹൃത്തുക്കളായ പി.എന്‍.കൃഷ്ണയ്യര്‍, ശ്രീഹരി ശ്രീറാം, ബൈജു വീഡിയോ, ഉണ്ണിച്ചന്, ദീപു വിജയന് തുടങ്ങിയവരും ഉണ്ടായിരുന്നു. ത
പ്രതികരിക്കാൻ ഇവിടെ എഴുതുക: