കഞ്ചാവുമായി നാല് പേര്‍ പിടിയില്‍

Thursday 2 March 2017 10:06 pm IST

കുമളി: എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ കാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച നാല് പേര്‍ പിടിയില്‍. വൈക്കം മുളക്കുളം സൗത്ത്കരയില്‍ മുറംതൂക്കില്‍ അലന്‍ അലക്‌സ്(24), മൂവാറ്റുപുഴ സ്വദേശികളായ കാഞ്ഞിരംകുഴിയില്‍ എഡ്‌വിന്‍(26), പുന്നത്തറ മാത്യുജോസ്(26), നെല്ലിക്കുഴി കരയില്‍ മഞ്ഞിമേമല്‍ക്കുടിയില്‍ അമല്‍റെജി(23) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 150 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വാഹനവും കസ്റ്റഡിയില്‍ എടുത്തു. കാറിന്റെ പെട്രോള്‍ ടാങ്കിന്റെ അടപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കെഎല്‍5ഡബ്ല്യൂ-7641 രജിസ്‌ട്രേഷന്‍ നമ്പറിലുള്ളതാണ് വാഹനം. മൂന്ന് വര്‍ഷമായി സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരാണ് പ്രതികള്‍. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ പി സിബി, പ്രിവന്റീവ് ഓഫീസര്‍മാരായ ബിബിന്‍കുമാര്‍, ഹാപ്പിമോന്‍, ഉദ്യോഗസ്ഥരായ ജിജി കെ ഗോപാല്‍, സജീവ് കുമാര്‍, സുനില്‍കുമാര്‍, ബിനീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കേസ് പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.