മാടപ്പള്ളി: ശ്രീഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി കലംപൂജ മഹോത്സവം വെള്ളിയാഴ്ച മേല്‍ശാന്തി പി.കെ.കേശവന് നമ്പൂതിരിയുടെയും കീഴ്ശാന്തി രവിവര്‍മ്മയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. രാവിലെ 5.30ന് ഗണപതി ഹോമം, വൈകിട്ട് 7ന് ദേവീഭാഗവത പാരായണം, 9.30 ന് നവകം പൂജ. 3ന് രാവിലെ 6.30 ന് സഹസ്രനാമജപം, 7ന് ദേവീഭാഗവത പാരായണം, 9ന് കൊണ്ടൂര്‍ ക്ഷേത്രത്തിലേക്ക് കലം എഴുന്നള്ളത്ത് പുറപ്പെടും, 11ന് കലംകരിക്കല്‍, പ്രഭാഷണം, ഉച്ചയ്ക്ക് 1.30ന് പ്രസാദമൂട്ട്, 2.30 മുതല്‍ കലംപൂജ പ്രസാദ വിതരണം, 6.30ന് വിശേഷാല്‍ ദീപാരാധന, 7ന് കളമെഴുത്തും പാട്ടും എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: