വടകര: ഏറാമലയിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന വ്യാജ വാറ്റ് പിടികൂടാന്‍ എക്സൈസ് ഒരുക്കിയ ഓപ്പറേഷനില്‍ പത്തു ലിറ്റര്‍ വ്യാജ ചാരായം പിടികൂടി.കെ.എല്‍.18 ജി4271 ഹോണ്ട ഏവിയേറ്റര്‍ സ്കൂട്ടറില്‍ കടത്തുകയായിരുന്ന ചാരായ മാണ് വടകര എക്സൈസ് റേഞ്ചിലെ ഇന്‍സ്പെക്ടര്‍ എം.എസ്
ഹനീഫയും സംഘവും പിടിച്ചെടുത്തത്. ചാരായം കടത്തിയ ഏറാമല കണ്ടോത്ത് മീത്തല്‍ ബാബു എന്ന വില്ലന്‍ ബാബു ഓടി രക്ഷപ്പെട്ടതായി എക്സൈസ് അധികൃതര്‍ പറഞ്ഞു.ഇയാളെ കണ്ടെത്താന്‍ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ഓര്‍ക്കാട്ടേരി 110 കെ.വി.സബ് സ്റ്റേഷനു സമീപം വെച്ച് ചാരായം പിടികൂടിയത് .അര ലിറ്റര്‍ വീതമുള്ള 20 കുപ്പികളിലായിട്ടാണ് ചാരായം വിതരണത്തിന് എത്തിക്കുന്നത് .സ്കൂള്‍ പരിസരങ്ങളിലും മറ്റും മദ്യവും,
മയക്കുമരുന്നുകളും വിതരണം ചെയ്യുന്നുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.പ്രതിയ്ക്കെതിരെ കേസ്സെടുത്തു അന്വേഷണം ആരംഭിച്ചതായി എക്സ്സൈസ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: