കല്ലാച്ചി: ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്. നാലു പേര്‍ക്ക് പരിക്ക്. കല്ലാച്ചിയിലെ നാദാപുരം താലൂക്ക് ആര്‍എസ്എസ് കാര്യാലയത്തിന് നേരെയാണ് ഇന്നലെ രാത്രി എട്ടേമുക്കാലോടെ സിപിഎം ക്രിമിനല്‍ സംഘം ബോംബെറിഞ്ഞത്. ബോംബേറില്‍ പരിക്കേറ്റ ബിജെപി മണ്ഡലം കമ്മിറ്റി അംഗം ടി.പി. ബാബു, ദിനീഷ് എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആര്.കെ. സുധീര്‍, ഇല്ലിയുള്ളതില് സുനി എന്നിവരെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലാച്ചി ടൗണില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്ഐ അക്രമമഴിച്ചുവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് യാതൊരു പ്രകോപനവുമില്ലാതെ സിപിഎം സംഘര്‍ഷം വ്യാപിപ്പിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ആര്‍എസ്എസ് കാര്യാലയത്തിനടുത്തുള്ള കൊടിമരം തകര്‍ത്തു. തുടര്‍ന്ന് ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് അക്രമിസംഘം ബോംബെറിഞ്ഞത്.
നാദാപുരം മേഖലയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള സിപിഎം ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് ആവശ്യപ്പെട്ടു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ സിപിഎം ഇന്നലെ പ്രകോപന പരമായ പ്രകടനങ്ങളാണ് നടത്തിയത്. ബാലുശ്ശേരിയിലും പൂനത്തും സിപിഎം അഴിഞ്ഞാടുകയാണ.്
ആര്‍എസ്എസ് കാര്യാലയത്തിന് നേരെയുള്ള ബോംബാക്രമണം ഗൗരമായി എടുക്കാന്‍ പോലീസ് തയ്യാറാവണം അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: