തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് ഗുണകരമായ ബജറ്റായിരിക്കും ഇന്ന് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്.
വിലക്കയറ്റവും വരള്‍ച്ചയും നേരിടുന്നതിനുള്ള നടപടികള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും ഐസക് പറഞ്ഞു.
ബജറ്റ് അവതരണത്തിനായി സഭയിലേക്കു പോകുന്നതിനു മുന്‍പ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം.ധനമന്ത്രി എന്ന നിലയില്‍ തോമസ് ഐസക്കിന്റെ എട്ടാമത്തെ ബജറ്റാണിത്. ജൂലൈ എട്ടിന് അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ കൊണ്ടുവന്ന കിഫ്ബി ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ഫലവത്തായോ എന്നുള്ള വിലയിരുത്തല്‍ കൂടിയാകും സമ്പൂര്‍ണ ബജറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: