സനാ: ആഭ്യന്തര യുദ്ധം രൂക്ഷമായി കൊണ്ടിരിക്കുന്ന യെമനില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് അല്‍ഖ്വയ്ദ ഭീകരര്‍ കൊല്ലപ്പെട്ടു.
അഭ്യാന്‍, ഷബ്വ, ബേദ പ്രവിശ്യകളിലെ ഭീകരകേന്ദ്രങ്ങളില്‍ 20 തവണയാണ് വ്യോമാക്രമണം നടന്നത്. യെമന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് വ്യോമാക്രമണം നടന്നതെന്നും പെന്റഗണ്‍ വക്താവ് ക്യാപ്റ്റന്‍ ജെഫ് ഡേവിസ് പറഞ്ഞു.
ആക്രമണത്തില്‍ സാധാരണക്കാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണം ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: