നാസിക്: നാസിക്കില്‍ മരിച്ച ജവാന് റോയി മാത്യുവിന്റെ മരണം ആത്മഹത്യയാണെന്ന് കരസേന അറിയിച്ചു. ഇദ്ദേഹം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും കരസേന വിശദീകരിച്ചു. റോയി മാത്യുവിന്റെ മരണ വിവരം കഴിഞ്ഞ വ്യാഴാഴ്ചയാണ് ബന്ധുക്കളെ അറിയിച്ചത്.
നാസിക് റെജിമെന്റ് 214ലാണ് റോയി മാത്യു ജോലി ചെയ്തിരുന്നത്. കഴിഞ്ഞ 24ന് ക്യാമ്പിന് പുറത്ത് പോയപ്പോള്‍ ക്വിന്റ് എന്ന വെബ്പോര്‍ട്ടല്‍ ചാനലുകാര് മാത്യുവിനെ സമീപിച്ചിരുന്നു. സംഭാഷണത്തിനിടിയില്‍ മേലധികാരിയുടെ പീഡനങ്ങളെയും വീട്ടു വേല ചെയ്യിക്കുന്നതിനെയും ജോലിഭാരത്തെയും കുറിച്ച് റോയി മാത്യുവും കൂടെയുണ്ടായിരുന്ന നാല് സൈനികരും വ്യക്തമാക്കിയിരുന്നു.
കേണലിന്റെ ഡ്രൈവറായ തനിക്ക് ഡ്യൂട്ടി കൂടാതെ കേണലിന്റെ വീട്ടുവേല ചെയ്യുന്നതിന്റെ സങ്കടങ്ങളാണ് റോയി മാത്യു പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: