അക്രമികളുടെ സംരക്ഷകര്‍ സര്‍ക്കാര്‍ തന്നെ: എ.എന്‍.രാധാകൃഷ്ണന്‍

Friday 3 March 2017 11:03 am IST

കൊല്ലം: ആക്രമണം നടത്തുന്നവരെ സംരക്ഷിക്കുന്നവരായി സംസ്ഥാന സര്‍ക്കാര്‍ മാറിയെന്നും വിശാല ചിന്തഗതിയിലേക്ക് എത്താതെ പാര്‍ട്ടി നയം നടപ്പിലാക്കുന്ന ആളായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയെന്നും ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണുസുരേഷ് നയിക്കുന്ന നിമജ്ജനയാത്രയുടെ സ്വീകരണയോഗം ആനന്ദവല്ലീശ്വരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. സിനിമാനടിക്ക് പോലും രക്ഷയില്ല. കേരളത്തിലെ ആഭ്യന്തര നില സുരക്ഷിതമല്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവങ്ങള്‍. നടിയെ ആക്രമിച്ച സംഭവത്തില്‍ ബിനീഷ് കോടിയേരിക്ക് പങ്കുണ്ടെന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാനനഷ്ടത്തിന് കേസ് കൊടുമെന്ന് ബിനീഷ് കൊടിയേരിയുടെ പ്രസ്താവന വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നടിക്ക് നേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ടതാണെന്ന് പറഞ്ഞ ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറി സ്വന്തം മകനെ രക്ഷിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ നിലപാട് തന്നെ പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്നതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണുസുരേഷ്, സംസ്ഥാന ജനറല്‍സെക്രട്ടറി നിവേദിത സുബ്രഹ്മണ്യന്‍, ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ജി.ഗോപകുമാര്‍, മഹിളാമോര്‍ച്ച നേതാക്കളായ ബിറ്റിസുധീര്‍, അജ്ഞനസുരേഷ് സുനിത മുരളീധരന്‍, ബിജെപി ജില്ലാസെക്രട്ടറി ശശികലാറാവു, ജില്ലാവൈസ് പ്രസിഡന്റ് രൂപബാബു, കൗണ്‍സിലര്‍ ബി.ഷൈലജ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.