ജൈവ ഇന്ധനം ഉപയോഗിച്ച്‌ കാറ്‌ ഓടിക്കാമെന്ന്‌ തെളിയിക്കുന്നു

Tuesday 29 May 2012 10:16 pm IST

കൊച്ചി: ഇന്ധന വില കുതിച്ചുയരുമ്പോള്‍ ആശ്വാസമായി ജൈവ ഇന്ധനം. പെട്രോള്‍ വാഹനം ജൈവ ഇന്ധനം ഉപയോഗിച്ചും ഓടിക്കാമെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌ കുത്താട്ടുകുളം സ്വദേശി രാമന്‍മാഷാണ്‌. അഞ്ച്‌വര്‍ഷം നീണ്ട നിരന്തര പരീക്ഷണത്തിന്റെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ്‌ ജൈവ ഇന്ധനം ഉപയോഗിച്ചു കാറ്‌ ഓടിക്കാമെന്ന്‌ അദ്ദേഹം കണ്ടെത്തിയിരിക്കുന്നത്‌. തിരുമാറാടി സര്‍ക്കാര്‍ വിഎച്ച്‌എസ്‌ സ്കൂളിലെ കലാദ്ധ്യാപകനായ അദ്ദേഹം ഇതിന്‌ വേണ്ടി ആദ്യം ചെയ്തത്‌. ആക്രിക്കടയില്‍ നിന്നും 17,000 രൂപ മുടക്കി ഒരു മാരുതി കാര്‍വാങ്ങുകയായിരുന്നു. പിന്നീട്‌ എല്ലാവിധ അറ്റകുറ്റപ്പണികളും തീര്‍ത്ത്‌ പെട്രോളില്‍ കാര്‍ ഓടിക്കാന്‍ പര്യാപ്തമാക്കി കൂടാതെ പല വണ്ടികളുടെയും ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ ഒരു പുതിയ വണ്ടിയുടെ മോഡലാക്കി മാറ്റി. തുടര്‍ന്ന്‌ ബയോഗ്യാസ്‌ പ്ലാന്റില്‍ നിന്നും എല്‍പിജി പമ്പ്‌ ഉപയോഗിച്ച്‌ ലോറിയുടെ ട്യൂബില്‍ നിറച്ചു. ട്യൂബില്‍ നിറച്ച ഇന്ധനം കാറിന്റെ എഞ്ചിന്റെ ഇന്ധന ഇന്‍പുട്ടുമായി ബന്ധിപ്പിച്ച്‌ ട്യൂബില്‍ അമര്‍ത്തുകയും കാര്‍സ്റ്റാര്‍ട്ട്‌ ചെയ്യുകയും ചെയ്തു. എന്നാല്‍ റെയ്ഡ്‌ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല ഇതിനായി ഒരു കംമ്പ്രസര്‍ സംഘടിപ്പിച്ച്‌ പവര്‍ കൂട്ടികൊടുത്തു എന്നാല്‍ കാറിന്റെ ഗിയര്‍ ചെയ്ഞ്ച്‌ ചെയ്യുമ്പോള്‍ വാഹനം നിന്നു പോകുന്ന അവസ്ഥയിലായിരുന്നു. പിന്നീട്‌ കംമ്പ്രസറിന്റെ ഇന്‍പൂട്ട്‌ കാറിന്റെ പ്ലാന്റില്‍ നിന്നു വരുന്ന കുഴലുമായി ബന്ധിപ്പിച്ചു. കംമ്പ്രസറിന്റെ ഔട്ട്‌ പൂട്ട്‌ കാറിന്റെ ഗ്യാസ്‌ ടാങ്കറുമായി ബന്ധിപ്പിച്ചു. തുടര്‍ന്ന്‌ ഗ്യാസ്‌ ടാങ്കില്‍ നിന്നും കുഴല്‍ വഴി ഗ്യാസ്‌ കണ്‍വേര്‍ട്ടിലൂടെ എഞ്ചിനിലേയ്ക്ക്‌ ഘടിപ്പിച്ചു. അതിന്‍ശേഷം കാര്‍ സ്റ്റാര്‍റ്റ്‌ ചെയ്ത്‌ ഓടിക്കാന്‍ സാധിച്ചതായി രാമന്‍മാഷ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇത്രയും ചെയ്തതിന്‌ രാമന്‍മാഷിന്റെ ആകെ ചിലവ്‌ ഇരുപതിനായിരം രൂപയില്‍ താഴെ മാത്രം. ഒരു രൂപ പോലും ഇന്ധനത്തിന്‌ വേണ്ടി ചെലവഴിക്കേണ്ടാത്ത കാറ്‌ ഓടിച്ചുകൊണ്ടാണ്‌ അദ്ദേഹം കൂത്താട്ടകുളത്ത്‌ നിന്നും എറണാകുളത്തേക്ക്‌ എത്തിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.