പശ്ചിമഘട്ട സംരക്ഷണം: കരട് പുനര്‍ വിജ്ഞാപനം പുറത്തിറങ്ങി

Thursday 15 June 2017 11:08 am IST

ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം കരട് പുനര്‍വിജ്ഞാപനം പുറത്തിറക്കി. കേരളത്തെ ഒഴിവാക്കിക്കൊണ്ടുള്ള കരടാണ് പുനര്‍വിജ്ഞാപനം ചെയ്തിരിക്കുന്നത്. കരട് വിജ്ഞാപനത്തിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പുനര്‍വിജ്ഞാപനം ഇറക്കുന്നതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനം കൂടുതല്‍ വൈകുമെന്ന വ്യക്തമായ സൂചനയാണ് പുനര്‍വിജ്ഞാപനം. കേരളത്തിന് മാത്രമായി പ്രത്യേക വിജ്ഞാപനം പുറത്തിറക്കാന്‍ സാധിക്കില്ലെന്ന് മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം സംബന്ധിച്ച് ഇനിയും കേന്ദ്രം നിലപാട് എടുത്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.