കയ്റോ: പ്രതിഷേധക്കാരെ കൊലപ്പെടുത്തിയെന്ന കേസില്‍ മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹോസ്നി മുബാറക്കിനെ കോടതി വെറുതെ വിട്ടു. 2011ല്‍ പ്രതിഷേധക്കാരെ കൊലപ്പെടുത്തിയെന്ന കേസിന്റെ പുനര്‍ വിചാരണയ്ക്കു ശേഷമാണ് 88 വയസുകാരനായ മുബാറക്കിനെ കോടതി വെറുതെ വിട്ടത്.
ഇതേ കേസില്‍ 2012ല്‍ മുബാറക്കിനും അദ്ദേഹത്തിന്റെ ആഭ്യന്തരമന്ത്രിക്കും ആറു കൂട്ടാളികള്‍ക്കും കോടതി ജീവപരന്ത്യം തടവ് വിധിച്ചിരുന്നെങ്കിലും മറ്റൊരു കോടതി വിധി റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: