മുഴപ്പിലങ്ങാട് കൂര്‍മ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 7 മുതല്‍

Friday 3 March 2017 6:01 pm IST

കണ്ണൂര്‍: മുഴപ്പിലങ്ങാട് കൂര്‍മ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 7 മുതല്‍ 9 വരെ നടക്കും. 7 ന് രാത്രി 7 മണിക്ക് ദേവിയുടെ ആടയാഭരണങ്ങള്‍, തിരുവായുധം, തിടമ്പ് എന്നിവ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കും. രാത്രി 11 ന് കാവില്‍ കയറല്‍, 11.30ന് കൊടിയേറ്റം, 11.45 ന് കലശാട്ടം, 12 ന് തേര്‍താക്കല്‍ എന്നിവ നടക്കും. എട്ടിന് ഉത്സവം, രാത്രി 7 ന് കളംപാട്ട്, തിരുവായുധം വെക്കല്‍, കുടവെക്കല്‍, ഗണപതിക്കളം എന്നീ ചടങ്ങുകള്‍ നടക്കും. രാത്രി 8 ന് സിനിമാ-ചാനല്‍ താരം അനിലേഷ് ആര്‍ഷ നയിക്കുന്ന മ്യൂസിക്കല്‍ ഡാന്‍സ് എക്‌സ്‌പോഷന്‍ പരിപാടിയുണ്ടാകും. 9 ന് പുലര്‍ച്ചെ 2 മണിക്ക് എലാടാപുരത്ത് ഭഗവതിയുടെ കെട്ടിയാട്ടം, 3 ന് കൂറുമ്പ ഭഗവതിയുടെ കുളിച്ചെഴുന്നെള്ളത്ത്, താലപ്പൊലിയെടുക്കല്‍, കളം കൈയേല്‍ക്കല്‍, ബലിപൂജ തുടങ്ങിയ ഉത്സവ ചടങ്ങുകള്‍ നടക്കും. 9 ന് നാല് മുതല്‍ 12 വരെ കലശം വരവ്, കളംപാട്ട്, പുതുകുടം വെക്കല്‍, കാഴ്ചവരവ്. പത്തിന് മൊതക്കലശം എതിരേല്‍ക്കല്‍, ഡിജിറ്റല്‍ വര്‍ണ്ണമഴ, കരിമരുന്ന് പ്രയോഗം, 5.30 ന് കലശം കൈയേല്‍ക്കല്‍, കളം കൈയേല്‍ക്കല്‍, ഉദയ സ്‌നാനപൂജ, കാലത്ത് കാവില്‍ നിന്ന് ഇറങ്ങല്‍ ചടങ്ങോടെ ഉത്സവം സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ എ.പ്രേമന്‍, എന്‍.വി.രാജീവന്‍, കെ.കെ.സുകുമാരന്‍, കെ.ജനാര്‍ദ്ദനന്‍, വി.കെ.ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.