കണ്ണൂര്‍: കുറ്റമറ്റ നെല്‍വയല്‍ ഡാറ്റാ ബാങ്ക് ഉടന്‍ പ്രസിദ്ധീകരിച്ച് കൊണ്ട് ഡാറ്റാബാങ്കില്പ്പെട്ടവര്ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കുക, നെല്‍വയല്‍ സംരക്ഷണ നിയമത്തിലെ 20-ാം വകുപ്പ് പ്രകാരം വാഹനങ്ങള്‍ കണ്ടുകെട്ടുന്ന നടപടി പിന്‍വലിച്ച് പകരം നെല്വയലുടമക്കെതിരെ ക്രിമിനല്‍കുറ്റം ചുമത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ് ഓണേഴ്സ് വെല്‍വെയര്‍ അസോസിയേഷന് ഏഴിന് കലക്ട്രേറ്റ് മാര്‍ച്ച് നടത്തും. സംസ്ഥാന പ്രസിഡന്റ് എം.കെ.പ്രഭാകരന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. കാടാച്ചിറബാബു, സുരേഷ്ബാബു, കെ.മമ്മു, എം.കെ.നിഷാന്ത്, ജി. സന്തോഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: