എടുക്കുന്നതിലധികം ലോകത്തിന് കൊടുക്കമ്പോഴാണ് നാം വളരുന്നത് : അമ്മ

Friday 3 March 2017 6:32 pm IST

മാനന്തവാടി : എടുക്കുന്നതിലധികം ലോകത്തിന് കൊടുക്കുമ്പോഴാണ് നമ്മള്‍യഥാര്‍ത്ഥത്തില്‍ വളരുന്നതെന്ന് അമ്മ. മാനന്തവാടി ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവത്തിന്റെ രണ്ടാം ദിവസത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. നമ്മള്‍ കൊടുക്കുന്നതെന്തോ അതാണ് നമുക്ക് തിരിച്ചുകിട്ടുന്നത്.സകലചരാചരങ്ങളിലും ഈശ്വരനെകണ്ട് സ്‌നേഹിക്കാനും സേവിക്കാനും നമുക്ക് കഴിയണം. യഥാര്‍ത്ഥ കാരുണ്യമുള്ള ഒരാളും മനസാ വാചാ കര്‍മ്മണാ ആരെയും വേദനിപ്പിക്കില്ലെന്നും അമ്മ പറഞ്ഞു. നമ്മുടെ ജീവിതം കഷ്ടപ്പെടുന്നവരുടെ വേദന അകറ്റാനുള്ളയ്തനമായി തീരുന്നു. രോഗംകൊണ്ടും ദാരിദ്ര്യം കൊണ്ടും കഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്. ഭൂമിയിലെ 200 കോടിയിലധികം ജനങ്ങള്‍ പട്ടിണി പാവങ്ങളാണ്. കോടികണക്കിന് പേര്‍ക്ക് അക്ഷരഭ്യാസമില്ല. അവരോടെല്ലാം നമുക്ക് കടപ്പാടുണ്ടാവണം. അവര്‍ക്ക് ആഹാരം നല്‍കണം.അറിവിന്റെ വെളിച്ചം പകരണം. അതാണ് യഥാര്‍ത്ഥ ധര്‍മ്മം. ജീവിതത്തില്‍നിന്ന് ധാരാളം പാഠങ്ങള്‍ പഠിക്കണം. ജീവിതത്തില്‍ തടസ്സങ്ങളുണ്ടാകുമ്പോള്‍അതിജീവിക്കാനും കഴിയണം.പ്രതിബദ്ധങ്ങളെഭയന്ന്കര്‍മ്മംഏറ്റെടുക്കാതിരിക്കല്‍ഭൂഷണമല്ല.പ്രതികൂലസാഹചര്യങ്ങളില്‍ തളരരുത്.വയസ്സുകൊണ്ടും പക്വത കൊണ്ടും ഒരാള്‍ക്ക് വളരാനാകും. ഇത് രണ്ടുംഒത്തുചേരുമ്പോള്‍ പൂര്‍ണ്ണ വളര്‍ച്ചയാകും. ജ്ഞാനത്തെകുറിച്ച്അഹങ്കരിക്കുന്നവര്‍ ധാരാളം, അഹങ്കാരത്തെകുറിച്ച് ജ്ഞാനമില്ല.ജീവിതത്തില്‍ പ്രലോഭനങ്ങളെയും പ്രതിസന്ധികളെയും നേരിടാനാവുമെന്നും അമ്മപറഞ്ഞു. ബ്രഹ്മ സ്ഥാന മഹോത്സവത്തിന്റെ രണ്ടാം ദിവസം ആറ് മണിക് ധ്യാനത്തോടെആരംഭിച്ചു. അര്‍ച്ചന, ശനി ദോഷ നിവാരണ പൂജ, അമ്മയുടെ അനുഗ്രഹ പ്രഭാഷണം, ഭജ, ധ്യാനം എന്നിവക്കുശേഷം 'അമ്മയെ കാണാന്‍ എത്തിയ എല്ലാ ഭക്തജനങ്ങള്‍ക്കും ദര്‍ശനം നല്‍കി.രാവിലെ വേദിയില്‍ എത്തിയ അമ്മയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ടി.ഉഷാകുമാരി, പി.പി.മുകുന്ദന്‍, അഡ്വ. ചാത്തുകുട്ടി എന്നിവര്‍ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. അമൃതാ സ്വാശ്രയസംഘങ്ങള്‍ക്കുള്ള വസ്ത്ര വിതരണം നടന്നു. ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി നെട്ടോട്ട മോടുന്ന ഇന്നത്തെ മനുഷ്യന്റെ മനസുകളില്‍ അത്മീയ വെളിച്ചം നിറക്കാന്‍ വേണ്ടിയാണ് 'അമ്മ വന്നിരിക്കുന്നത് അമ്മയുടെ കാരുണ്യാ സ്പര്‍ശ മേല്‍ക്കാത്ത സഥലങ്ങള്‍ലോകത്തില്‍ ഇല്ല എന്നും ഉഷാകുമാരി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.