ബോംബുകള്‍ കണ്ടെത്തി

Friday 3 March 2017 10:27 pm IST

തലശ്ശേരി: മേലൂരില്‍ കണ്ടല്‍ക്കാടിനുള്ളില്‍ ബോംബുകള്‍ കണ്ടെത്തി. ഇന്നലെ രാവിലെ മുതല്‍ ധര്‍മ്മടം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പോലീസ് ആയുധങ്ങള്‍ക്കും ബോംബുകള്‍ക്കുമായി നടത്തിയ റെയ്ഡിലാണ് മേലൂര്‍ വടക്ക് പാറപ്രം റോഡിന് സമീപം കണ്ടല്‍കാടിനുള്ളില്‍ കാര്‍ ബോര്‍ഡ് പെട്ടിയില്‍ സൂക്ഷിച്ച നിലയില്‍ ബോംബുകള്‍ കണ്ടെത്തിയത്. കണ്ടെടുത്ത ബോംബുകള്‍ ഉഗ്രസ്‌ഫോടകശേഷിയുള്ളവയാണെന്ന് പോലീസ് പറഞ്ഞു. കണ്ടെടുത്ത ബോംബുകള്‍ നിര്‍വീര്യമാക്കി. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. അണ്ടലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് കൊല്ലപ്പെട്ടതില്‍ പിന്നീട് സര്‍വ്വകക്ഷി സമാധാനയോഗം ചേരുകയും തുടര്‍ന്ന് സര്‍വ്വകക്ഷിസംഘം സന്തോഷിന്റെ വീട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ധര്‍മ്മടത്ത് നിന്നും ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെത്തിയതില്‍ പ്രദേശത്ത് വീണ്ടും സമാധാനാഅന്തരീക്ഷം തകര്‍ക്കപ്പെടുമെന്ന ഭീതിയിലാണ് നാട്ടുകാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.