ബിജാപുര്‍: ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു.
ബിജാപുര്‍ ജില്ലയിലെ ചെര്ളി ഗ്രാമത്തില്‍ ഛത്തിസ്ഗഢ് ആംഡ് പൊലീസിന്റേയും ലോക്കല്‍ പോലീസിന്റെ സംയുക്ത സംഘം നടത്തിയ തെരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടല്‍.
ഒളിത്താവളത്തില്‍ നിന്ന് മാവോയിസ്റ്റുകള്‍ അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു. ഛത്തിസ്ഗഢ് ആംഡ് പൊലീസിലെ കോണ്‍സ്റ്റബിള്‍മാരായ ഹേമന്ത് കുമാര്‍, ഗുബ്ബാറാം എന്നിവരാണ് ഏറ്റുമുട്ടലില്‍ ജീവന്‍വെടിഞ്ഞത്. രണ്ട് ജവാന്മാര്ക്ക് ഗുരുതരമായി പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: