കൽപ്പറ്റ: സംസ്ഥാന ബഡ്ജറ്റ് യുവാക്കളോടുള്ള വെല്ലു വിളിയാണെന്ന് യുവമോർച്ച ജില്ല പ്രസിഡണ്ട് അഖിൽ പ്രേം .സി . അഞ്ച് വർഷം കൊണ്ട് ഇരുപത്തി അഞ്ച് ലക്ഷം യുവതി യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാർ യുവജനക്ഷേമകരമായ ഒരു പദ്ധതി പോലും പ്രഖ്യാപിച്ചിട്ടില്ല. ഒരു തരത്തിലുള്ള യാഥാർത്ഥ്യബോധവുമില്ലാതെയാണ് ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ധനമന്ത്രിയുടെ മനസ്സിലെ ചില സ്വപ്നങ്ങളാണ് നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ധേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: