നെടുങ്കണ്ടം: ഉണക്കാനിട്ടിരുന്ന കുരുമുളകും, കാപ്പിക്കുരുവും മോഷ്ടിച്ച പ്രതി പിടിയില്‍. കല്ലാര്‍ ദേവഗിരി പാറക്കുഴിയില്‍ മഹേഷ് (27) ആണ് പിടിയിലായത്. കഴിഞ്ഞമാസം അഞ്ചിനും,28നു മിടയിലുള്ള ദിവസങ്ങളിലാണ് മോഷണം നടത്തിയതെന്ന് നെടുങ്കണ്ടം പോലീസ് അറിയിച്ചു. ദേവഗിരി ആലടിയില്‍ അനുമോദിന്റെ 40 കിലോ കാപ്പിക്കുരുവും, 80 കിലോ ഭാഗികമായി ഉണങ്ങിയ കുരുമുളകുമാണ് മോഷ്ടിച്ചത്. 30000 രൂപ വിലവരുന്ന ഉല്‍പ്പന്നങ്ങളാണ് കടത്തിയത്. നെടുങ്കണ്ടം സിഐ റെജി കുന്നിപ്പറമ്പന്, പ്രിന്‍സിപ്പല്‍ എസ്ഐ പി.ടി ബിജോയി, എസ്ഐ പി.കെ ആസാദ്, എഎസ്ഐ ജയ്സ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: