തോട്ടപ്പള്ളി ഹാര്‍ബറിനോട് ഇത്തവണയും അവഗണന

Friday 3 March 2017 8:54 pm IST

ആലപ്പുഴ: മന്ത്രി ജി. സുധാകരന്റെ മണ്ഡലത്തിലെ തോട്ടപ്പള്ളി ഹാര്‍ബറിനോട് ഇത്തവണയും അവഗണന. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഹാര്‍ബറായ ഇവിടെ മണ്ണടിഞ്ഞതിനാല്‍ വര്‍ഷങ്ങളായി പ്രവര്‍ത്തന രഹിതമാണ്. മത്സ്യത്തൊഴിലാളികളും, അനുബന്ധത്തൊഴിലാളികളും അടക്കം ആയിരങ്ങള്‍ പണിയില്ലാത്തതിനാല്‍ പട്ടിണിയാലാണ്. പലതവണ ഇതു സംബന്ധിച്ച് നിവേദനം നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധം ഉയരുന്നു. സിപിഎമ്മിലെ വിഭാഗീയതയാണ് തോട്ടപ്പള്ളിയുടെ വികസനത്തിന് വിഘാതമാകുന്നതെന്നാണ് ആരോപണം ഉയരുന്നത്. അര്‍ത്തുങ്കല്‍, വെള്ളയില്‍, താനൂര്‍, പരപ്പനങ്ങാടി, മഞ്ചേശ്വരം,കൊയിലാണ്ടി, മുനക്കക്കടവ്, ചേറ്റുവ, ചെറുവ ത്തൂര്‍, തലായി,ചെത്തി എന്നീ ഹാര്‍ബറുകളുടെ നിര്‍മ്മാണത്തിന് 39 കോടി രൂപ വകയിരുത്തിയ സാഹചര്യത്തിലാണ് തോട്ടപ്പള്ളിയോടുള്ള അവഗണന ശ്രദ്ധേയമാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.