- 25,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസന പരിപാടി
- 5,628 കോടി രൂപയുടെ 182 റോഡുകള്‍
- 2,557 കോടി രൂപയുടെ 6 9 പാലങ്ങള്‍, ആര്‍ഒബികള്‍, മേല്‍പ്പാലങ്ങള്‍
- 6,500 കോടി രൂപയുടെ തീരദേശ ഹൈവേയ്ക്കും 3,500 കോടി രൂപയുടെ മലയോര ഹൈവേക്കും നിര്‍മ്മാണാനുമതി
- 1696 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍
- പൊതുവിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യവികസനത്തിനും നിലവാരവര്‍ദ്ധനയ്ക്കും 1,000 കോടിയുടെ പദ്ധതികള്‍.
- ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 2,500 തസ്തികകള്‍
- പൊതുജനാരോഗ്യ സംവിധാനത്തിന് 2,500 കോടി രൂപ
- സൗജന്യവും സാര്‍വ്വത്രികവുമായ ആരോഗ്യരക്ഷ ലക്ഷ്യം
- ആശുപത്രികളുടെ നിലവാര വര്‍ദ്ധനയ്ക്ക് 8,000 പുതിയ തസ്തികകള്‍
- ഹരിതകേരളത്തിനും പൊതുവിദ്യാഭ്യാസത്തിനും ആരോഗ്യരക്ഷയ്ക്കും നിശ്ചിത ലക്ഷ്യങ്ങള്‍
- വലിച്ചെറിയാത്ത മനസ്സുകളും മാലിന്യമില്ലാത്ത തെരുവുകളും വയലേലകളില്‍ 10 ശതമാനം വര്‍ദ്ധന
- പൊതുവിദ്യാലയങ്ങളില്‍ 10 ശതമാനം കുട്ടികളുടെ വര്‍ദ്ധന
- ജീവിതശൈലീരോഗങ്ങള്‍ക്കടക്കം സമ്പൂര്‍ണ്ണ പ്രതിരോധവും സൗജന്യ ചികിത്സയും
- വിലക്കയറ്റം തടയാന്‍ ഉയര്‍ന്ന വകയിരുത്തല്‍
- സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍ 1,100 രൂപയാക്കി
- 2017-18 ല്‍ കിഫ്ബിയില്‍ 25,000 കോടി രൂപയുടെ നിര്‍മ്മാണപ്രവൃത്തികള്‍.
ഹരിതകേരളം മിഷന്
• മാലിന്യമകന്ന തെരുവുകള്‍, വലിച്ചെറിയാത്ത മനസ്സുകള്‍
ഇങ്ങനെയൊരു ശുചിത്വകേരളം.
• 2017 ലേതുപോലൊരു വരള്‍ച്ച കേരളത്തില്‍ ഉണ്ടാവരുത്.
• വയലേലകളില്‍ 10 ശതമാനം വര്‍ദ്ധന, പച്ചക്കറിയില്‍
സ്വയംപര്യാപ്തത, 10 കോടി മരങ്ങള്‍.
• ശുചിത്വമിഷന് 127 കോടി രൂപ
• ഓരോ വീട്ടിലേയും കമ്പോസ്റ്റ് പിറ്റ് അല്ലെങ്കില്‍ വളക്കുഴി.
• വെള്ളക്കെട്ട് പ്രദേശങ്ങളില്‍ മിനി തുമ്പൂര്‍മുഴി കമ്പോസ്റ്റിംഗ്
• നിര്‍വ്വഹണത്തിന് തൊഴിലുറപ്പുപദ്ധതി ഉപയോഗപ്പെടുത്തും
• കുളങ്ങള്‍, നീര്‍ച്ചാലുകള്‍, അരുവികള്‍, തോടുകള്‍,
തടാകങ്ങള്‍ പുനരുദ്ധരിക്കും.
• മണ്ണ് – ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 102 കോടി രൂപ
• ചെറുകിട ജലസേചനത്തിന് 208 കോടി രൂപ
• മണ്ണ് സംരക്ഷണത്തിന് കയര്‍ഭൂവസ്ത്രം
• മണ്ണ് – ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും കമ്പോസ്റ്റ് വളവുമായി ‘സുജലം, സുഫലം’ കാര്ഷികവ്യാപനപദ്ധതി
• പച്ചക്കറിയില്‍ സ്വയംപര്യാപ്തി, തരിശുരഹിത വയലുകള്‍,
സമഗ്ര നാളികേര പുരയിടക്കൃഷി, കാര്‍ഷിക മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങള്‍
• മുനിസിപ്പാലിറ്റികളില്‍ ആധുനിക അറവുശാലകള്‍
സ്ഥാപിക്കാന്‍ പാക്കേജ്. കിഫ്ബിയില്‍നിന്ന് 100 കോടി രൂപ
• തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ആധുനിക വൈദ്യുതി
ശ്മശാനങ്ങള്‍ക്ക് 100 കോടി രൂപ.
• നാല് ശാസ്ത്രീയ ലാന്‍ഡ് ഫില്ലുകള്‍ക്ക് 50 കോടി (കിഫ്ബി)
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
- പൊതുവിദ്യാഭ്യാസ രംഗത്ത് കുതിച്ചുചാട്ടം. പൊതുവിദ്യാലയങ്ങ ളിലെ കുട്ടികളില്‍ 10 ശതമാനം വര്‍ദ്ധന ലക്ഷ്യം.
- പൊതുവിദ്യാലയങ്ങളില്‍ 45,000 ഹൈടെക് ക്ലാസ് മുറികള്‍.
ചെലവ് 500 കോടി രൂപ.
- വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താനും പദ്ധതി
- അടുത്തഘട്ടം സ്കൂള്‍ ലബോറട്ടറി നവീകരണം.
- ഇതിനുപുറമേ 1000 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലെയും ഭൗതികസൗകര്യങ്ങള് മെച്ചപ്പെടുത്താന്‍ കിഫ്ബിയില്‍നിന്ന് 500 കോടി രൂപ.
- പദ്ധതിയടങ്കലില്‍ 216 കോടി രൂപ പശ്ചാത്തല സൗകര്യ വികസനത്തിന്.
- എയ്ഡഡ് സ്കൂളുകള്‍ക്കടക്കം പങ്കെടുക്കാവുന്ന ചലഞ്ച് ഫണ്ട്. ഒരുകോടി രൂപ വരെ സര്‍ക്കാര്‍ നല്‍കും. വിഹിതം 50 കോടി രൂപ.
- ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ 2500 ലേറെ അധ്യാപകതസ്തികള്‍
ആര്‍ദ്രം മിഷന്
- ജീവിതശൈലീ മാറാരോഗങ്ങള്‍ക്കടക്കം സമ്പൂര്‍ണ്ണപ്രതിരോധവും സൗജന്യചികിത്സയും.
- ആശുപത്രികളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍
- മെഡിക്കല്‍ കോളേജുകളും മുന്‍നിര ആശുപത്രികളും സൂപ്പര്‍ സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക്
- ഏറ്റവും നല്ല പാലിയേറ്റീവ് നൂതന ഇടപെടലിന് മുഹമ്മ പഞ്ചായത്ത് മുന്‍പ്രസിഡന്റ് സി.കെ. ഭാസ്ക്കരന്റെ നാമധേയത്തില്‍ അവാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: