മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

Thursday 15 June 2017 7:59 am IST

ഇംഫാല്‍: മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. അറുപതില്‍ 38 സീറ്റുകളിലേക്കാണ് ഇന്ന് വിധിയെഴുത്ത്. മറ്റ് സീറ്റുകളില്‍ എട്ടിനാണ് വോട്ടെടുപ്പ്. 168 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തിലുള്ളത്. ബിജെപിയും കോണ്‍ഗ്രസ്സും നേരിട്ടുള്ള പോരാട്ടമാണ് മണിപ്പൂരില്‍. ബിജെപി മുഴുവന്‍ സീറ്റിലും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് 37 സീറ്റിലും. 17 പാര്‍ട്ടികളാണ് മത്സരരംഗത്തുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ് (10), എന്‍സിപി (ആറ്), നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (13), ലോക് ജനശക്തി പാര്‍ട്ടി (12), മണിപ്പൂര്‍ നാഷണല്‍ ഡമോക്രാറ്റിക് ഫ്രണ്ട് (11), നാഗാ പീപ്പിള്‍സ് ഫ്രണ്ട് (നാല്), സിപിഐ (നാല്), സിപിഎം (രണ്ട്) സീറ്റുകളിലും മത്സരിക്കുന്നു. ഇറോം ശര്‍മ്മിളയുടെ പിആര്‍ജെഎ ഒരു സീറ്റില്‍ മാത്രമാണ് ആദ്യഘട്ടത്തിലുള്ളത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.