ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ മണ്ഡലമായ അസംഗഡിലും സമീപ മണ്ഡലങ്ങളിലുമാണ് ആറാംഘട്ടത്തില്‍ ജനവിധി.
അസംഗഢിന് പുറമേ യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂര്‍ ലോക്സഭാ മണ്ഡലത്തിലെ നിയോജക മണ്ഡലങ്ങളും ആറാംഘട്ടത്തില്‍ ഉള്‍പ്പെടുന്നു. ആകെ 635 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതില്‍ 60 പേര് സ്ത്രീകളാണ്. യുപിയിലെ അവസാന ഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 8നാണ്. മാര്‍ച്ച് 11ന് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: