കലാപത്തിന് സിപിഎം ശ്രമം അക്രമബാധിത പ്രദേശങ്ങള്‍ ആര്‍എസ്എസ് - ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു

Thursday 15 June 2017 10:20 am IST

കോഴിക്കോട്: ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ സിപി എം വ്യാപക അക്രമത്തിന് ശ്രമം. വ്യാഴാഴ്ച രാത്രി പ്രകോപനപ്രകടനം നടത്തി കലാപമുണ്ടാക്കായിരുന്നു സിപിഎം ശ്രമം. മുഖ്യമന്ത്രി പിണറായി വിജയനെതിരെയുണ്ടായ പരാമര്‍ശനത്തിന്റെ മറവിലായിരുന്നു പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചത്. ഇന്നലെ കോഴിക്കോട് നഗരത്തില്‍ സിപിഎം ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ കൊലവിളി പ്രകടനം ഉണ്ടായി. നാദാപുരത്ത് പോലീസിന്റെ സാന്നിധ്യത്തിലാണ് അക്രമം അരങ്ങേറിയത്. കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ സംഘത്തെ പിടികൂടാന്‍ പോലീസിനായില്ല. വിഷ്ണുമംഗലത്ത് പോലീസ് നോക്കിനില്‍ക്കെയാണ് ബിജെപി മണ്ഡലം ജനറല്‍സെക്രട്ടറി മത്തത്ത് ചന്ദ്രന്റെ കടയ്ക്ക് നേരെ അക്രമം ഉണ്ടായത്. പ്രദേശത്ത് ബിജെപി കൊടിമരങ്ങളും സ്തൂപങ്ങളും വ്യാപകമായി തകര്‍ത്തു. വ്യാഴാഴ്ച രാത്രിയാണ് കല്ലാച്ചിയിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ സിപിഎമ്മുകാര്‍ ബോംബെറിഞ്ഞത്. ബോംബേറില്‍ പരിക്കേറ്റ ബിജെപി മണ്ഡലം കമ്മിറ്റി അംഗം ടി.പി. ബാബു, ദിനീഷ് എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും, ആര്‍.കെ. സുധീര്‍, ഇല്ലിയുള്ളതില്‍ സുനി എന്നിവര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ബിജെപിയുടെ കൊടിമരവും ബോര്‍ഡുകളുമെല്ലാം അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. പ്രദേശത്ത് അക്രമം അഴിച്ചുവിടുകയായിരുന്നു സിപിഎമ്മുകാര്‍. സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിട്ട പ്രദേശങ്ങള്‍ ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍, വിഭാഗ് കാര്യവാഹ് എന്‍.കെ. ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആര്‍എസ്എസ് നേതൃസംഘം പ്രദേശത്ത് സന്ദര്‍ശനം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, ജില്ലാ സെക്രട്ടറി ഇ.കെ. ഹേമലത, ബിജെപി മേഖലാ സെക്രട്ടറി എം.പി, രാജന്‍, ടി.കെ. പ്രഭാകരന്‍, അഡ്വ. രതീഷ് കുമാര്‍, കെ.ടി.കെ. ചന്ദ്രന്‍, പി. മധുപ്രസാദ്, പി. ഗംഗാധരന്‍, രാജേഷ് പെരുമുണ്ടശ്ശേരി, സി.ടി.കെ. ബാബു, രജിത്ത് അരൂര്‍ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.എന്നിവരും അക്രമ ബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.