തൃശൂര്‍: ജി.മഹാദേവന് പ്രഥമപുരസ്കാരം സ്വാമി പുരുഷോത്തമാനന്ദ സരസ്വതിക്ക് സമ്മാനിക്കും. ജി.മഹാദേവന്റെ ഒന്നാം ചരമ വാര്‍ഷിക ദിനമായ നാളെ നാലുമണിക്ക് കൗസ്തുഭം ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം എം.പി. സി.എന്‍.ജയദേവ് ഉദ്ഘാടനം ചെയ്യും. ഡോ. ഡി.രാമനാഥന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രസേവാസമിതി ഏര്‍പ്പെടുത്തിയ പ്രഥമ ജി.മഹാദേവന് സേവാപുരസ്കാരം സമൂഹത്തില്‍ അനവധി സേവനപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്ന ചെറുശ്ശേരി വിവേകാനന്ദകേന്ദ്രം മഠാധിപതി സ്വാമി പുരുഷോത്തമാന്ദക്ക് ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന് സമ്മാനിക്കും. ചടങ്ങില്‍ കെ.എസ.പത്മനാഭന്, സദ്ഭവാനന്ദസ്വാമികള്, മാര്‍ അപ്രേം മെത്രാപ്പോലീത്ത, തേറമ്പില്‍ രാമകൃഷ്ണന്, പ്രൊഫ. പി.സി.തോമസ്, പ്രൊഫ. പി.മാധവന്‍കുട്ടി, ജി.രാജേഷ്, ജന്മഭൂമി മുന്‍ പത്രാധിപര്‍ പി.നാരായണന് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: