ശ്രീകുരുംബക്കാവില്‍ ചെറുഭരണി കൊടിയേറി

Friday 3 March 2017 10:05 pm IST

കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി കൊടിയേറി. ഇന്നലെ രാവിലെ എട്ടു മണിയോടെ ക്ഷേത്രത്തിലെത്തിയ അവകാശികളായ കാവില്‍ വീട്ടില്‍ ഉണ്ണിചെക്കനും സംഘവും ക്ഷേത്രത്തിന് വലം വെച്ച് വടക്കെ തിരുമുറ്റത്തെ കോഴിക്കല്ലുകള്‍ക്കു മുകളില്‍ പട്ടും താലിയും സമര്‍പ്പിച്ചു. തുടര്‍ന്ന് അവകാശികളായ എടമുക്ക് മൂപ്പന്‍മാര്‍ ആല്‍മരങ്ങളിലും നടപ്പന്തലുകളിലും കൊടി കൂറകള്‍ ഉയര്‍ത്തി. മീനഭരണി മഹോത്സവത്തിനു മുന്നോടിയായി വരുന്ന കുംഭഭരണി ചെറു ഭരണിയെന്നാണ് അറിയപ്പെടുന്നത്. ഇന്നലെ നടന്ന ചടങ്ങുകളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ ഡോ: എം.കെ.സുദര്‍ശനന്‍, അസി: കമ്മീഷണര്‍ വി.ജി.വിദ്യാസാഗര്‍, ഉപദേശക സമിതി പ്രസിഡന്റ് കെ.ജി.ശശിധരന്‍, സെക്രട്ടറി ഇറ്റിത്തറ സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. മാര്‍ച്ച് 24 നാണ് മീനഭരണി യോടനുബന്ധിച്ചുള്ള കോഴി കല്ലുമൂടല്‍, മാര്‍ച്ച് 29 ന് കാവുതീണ്ടലും നടക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.