പാലക്കാട് : ബിജെപിയുടെയും ന്യൂനപക്ഷ പട്ടികജാതി മോര്‍ച്ച എന്നിവയുടെ പ്രചാരണ ബോര്‍ഡുകള്‍ സിപിഎം നശിപ്പിച്ചതില്‍ ബിജെപി പ്രതിഷേധിച്ചു. ഇ്ന്നലെ വൈകീട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനിടെയാണ് ഫ്ളക്സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചത്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചവയായിരുന്നു ഇവ. വിമലാ ദേവി ചിതാഭസ്മനിമജ്ജന യാത്രയുടെ ബോര്‍ഡുകളും ഇവയില്‍ ഉള്‍പ്പെടും. മുന്‍ എം.പി എന്‍.എന്‍.കൃഷ്ണദാസ്, മുന്‍ എംഎല്‍എ മാരായ എം.നാരായണന്. കെ.കെ.ദിവാകരന്, ടി.കെ.നൗഷാദ് എന്നിവരാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയത്. ഇതു സംബന്ധിച്ച് ജില്ലാ കമ്മിറ്റി പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: