തിരുവനന്തപുരം: സംസ്ഥാന ബജറ്റിലൂടെ സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് എന്‍ജിഒ സംഘ് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ആചരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ അറിയിച്ചു.
പങ്കാളിത്ത പെന്‍ഷന്‍പദ്ധതി പിന്‍വലിക്കുമെന്ന ഇടതുമുന്നണിയുടെ വാഗ്ദാനത്തെ സംബന്ധിച്ച് ഈ ബജറ്റിലും യാതൊരു പരാമര്‍ശവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധദിനം ആചരിക്കുന്നത്. ജീവനക്കാര്‍ക്ക് പുതുതായി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ചികിത്സാപദ്ധതിക്ക് ബജറ്റില്‍ യാതൊരു വിഹിതവും മാറ്റിവച്ചിട്ടില്ല.
ശമ്പളപരിഷ്കരണ കുടിശ്ശിക ഏപ്രിലില്‍ നല്‍കുമെന്ന പ്രഖ്യാപനത്തിനും ബജറ്റ് വിഹിതം ഉണ്ടായിട്ടില്ല. പെന്ഷന് പ്രായം വര്‍ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജീവനക്കാരെ വഞ്ചിക്കുന്ന നിലപാടാണ് ഉണ്ടായിരിക്കുന്നത്. വിലക്കയറ്റം തടയാനുള്ള യാതൊരു നടപടിയും ബജറ്റില്‍ ഉണ്ടായിട്ടില്ലെന്ന് എന്‍ജിഒ സംഘ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: