പാനൂര്‍: ബിജെപി ചമതക്കാട് മേഖല കമ്മറ്റി ഓഫീസ് ദീനദയാല്‍ജി സ്മൃതി മന്ദിരം ഉദ്ഘാടനം നാളെ വൈകിട്ട് 5ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പികെ.കൃഷ്ണദാസ് നിര്‍വ്വഹിക്കുമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബിജെപി മണ്ഡലം സെക്രട്ടറിയും, പൊയിലൂരിലെ സാമൂഹ്യആദ്ധ്യാത്മിക രംഗത്തെ പ്രമുഖനുമായിരുന്ന സ്വര്‍ഗീയ ഓട്ടാണി വാസു മാസ്റ്റര്‍ സ്മാരക ലൈബ്രറി ആന്റ് റീഡിംഗ് റൂം സിനിമാ സംവിധായകന് രാജസേനന് ഉദ്ഘാടനം ചെയ്യും. ഫോട്ടോ അനാച്ഛാദനം ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത് നിര്‍വ്വഹിക്കും. ദീനദയാല്‍ജിയുടെ ഫോട്ടോ അനാഛാദനം ബിജെപി സംസ്ഥാന സെക്രട്ടറി വികെ.സജീവന് നിര്‍വ്വഹിക്കും. പ്രമുഖ നേതാക്കള്‍ ആശംസകളര്‍പ്പിക്കും. രാവിലെ 10ന് നടക്കുന്ന കുടുംബസംഗമം ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്യും.പരിപാടികള്‍ വിശദീകരിച്ചു നടന്ന പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാസെക്രട്ടറി വി.പി.സുരേന്ദ്രന് മാസ്റ്റര്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്ട് വി.പി.ബാലന് മാസ്റ്റര്‍, മണ്ഡലം കമ്മറ്റി അംഗം ഓട്ടാണി പത്മനാഭന്, നിര്‍മ്മാണ കമ്മറ്റി പ്രസിഡണ്ട് എം.രാഹുലന്, സെക്രട്ടറി ഒ.പി.ബാലന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: