കൊച്ചി: ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ച് ബജറ്റ് കിഫ്ബി ബജറ്റായി മാറിയെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.
ബജറ്റ് നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. എഡിബി ലോണിന്റെ മറ്റൊരു പതിപ്പായി മാറി. ആരെങ്കിലും പണം തന്നാല്‍ ചിലവാക്കാമെന്നാണ് ബജറ്റില്‍ പറയുന്നത്.
കടംവാങ്ങി ചെയ്യുന്നത്, അതിനെ മാത്രം ആശ്രയിച്ചുള്ള ബജറ്റായി മാറി. കേരളത്തിന്റെ കടബാധ്യത വര്‍ധിപ്പിക്കാന്‍ മാത്രമേ ബജറ്റ് നിര്‍ദേശങ്ങള്‍ സഹായിക്കൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: