കോട്ടയം: നാഗമ്പടം ബസ്റ്റാന്റില്‍ നടപ്പാക്കിയ അശാസ്ത്രീയ ഗതാഗതപരിഷ്ക്കാരം പുനഃപരിശോധിക്കണമെന്നും ജീവനക്കാരെ പീഡിപ്പിക്കുന്ന പോലീസ് നടപടികള്‍ അവസാനിപ്പിക്കണമെന്നും ജനറല്‍ സെക്രട്ടറി സന്തോഷ് പോള്‍ ആവശ്യപ്പെട്ടു. സ്റ്റാന്റിനുള്ളില്‍ അപകടമരണം സംഭവിച്ച സമയത്തുതന്നെ ബിഎംഎസ് ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. പോലീസിന്റെ കഴിവുകേടും അനാസ്ഥയും മൂലം വീണ്ടും അപകടം സംഭവിച്ചിരിക്കുകയാണ്. ആയതിനാല്‍ ഇനിയും ബസ്റ്റാന്റിനുള്ളില്‍ ജീവനുകള്‍ പൊലിയാതിരിക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും സന്തോഷ് പോള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: