നാദാപുരം: നാദാപുരത്ത് സിപിഎം നടത്തുന്ന അക്രമങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അറിയിച്ചു. സിപിഎമ്മുകാര്‍ കഴിഞ്ഞ ദിവസം ബോബെറിഞ്ഞ് തകര്‍ത്ത നാദാപുരത്തെ ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരില്‍ ക്രമസമാധാനം പുനഃസ്ഥാപിച്ചതോടെ അവിടെ നിന്നുമുള്ള സിപിഎം അക്രമികള്‍ സമാധാനം നിലനില്‍ക്കുന്ന നാദാപുരത്തെ പുതിയ കണ്ണൂരാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മുകാര്‍ തകര്‍ത്ത വിഷ്ണുമംഗലത്തെ ബിജെപി പ്രവര്ത്തകന് ചന്ദ്രന്റെ കടയും ബോംബേറില്‍ പരിക്കേറ്റ പ്രവര്‍ത്തകരെയും അദ്ദേഹം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: