കുമളി: ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം മുല്ലപ്പെ രിയാര്‍ ഉപസമിതി അണകെട്ട് സന്ദര്‍ശിച്ചു. സമിതി യുടെ പുതിയ ചെയര്മാന് ഡി അശോകന്റെ നേതൃത്വത്തി ലാണ് ഇരു സംസ്ഥാനങ്ങളുടെയും അംഗങ്ങള്‍ അണക്കെട്ടും, ബേബി ഡാം ഉള്‍പ്പെടയുള്ള പരിസരങ്ങളും സന്ദര്‍ശിച്ച ശേഷം യോഗം ചേര്‍ന്നത്. ഉപസമിതിയുടെ അധ്യക്ഷനായി ചുമതലയേറ്റ ഡി. അശോകന് തമിഴ്നാട് സ്വദേശിയാണ്.
കേരളം അനുമതി നല്കിയ അളവില്‍ നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ച് ക്വാര്‍ട്ടേഴ്സുകളുടെ അറ്റകുറ്റ പണികള്‍ക്ക് തമിഴ്നാട് സന്നദ്ധത അറിയിച്ചതായാണ് വിവരം. 13.297 ലിറ്റ റാണ് ഇന്നലത്തെ സ്വീപ്പേജ് വാട്ടര്‍ ലെവല്‍. 108.88 ഘന അടി വെള്ളം മാത്രമാണ് നിലവില്‍ അണക്കെട്ടിലുള്ളത്. അടുത്ത മാസം ഉപസമിതി വീണ്ടും യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: