ഇടുക്കി: ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്വകാര്യ വ്യക്തി കുരിശ് സ്ഥാപിച്ചു. പാപ്പാത്തിച്ചോലമലനിരയുടെ മുകള്‍ ഭാഗം പൂര്‍ണ്ണമായും കയ്യേറിയിരിക്കുകയാണ്. കയ്യേറ്റക്കാരെന്ന് സര്‍ക്കാര്‍ മുന്‍പ് പ്രഖ്യാപിച്ച് ഉത്തരവ് ഇറക്കിയ കുടുംബക്കാരുടെ നേതൃത്വത്തിലാണ് ഈ കയ്യേറ്റവും. കയ്യേറിയ വസ്തുവിന്റെ മുകള്‍ ഭാഗത്ത് സ്റ്റീലില്‍ നിര്‍മ്മിച്ച കുരിശാണ് സ്ഥാപിച്ചിരിക്കുന്നത്.
കുരിശ് സ്ഥാപിച്ച പ്രദേശത്ത് നിര്‍മ്മാണം നടത്താനും ശ്രമമുണ്ട്. സംഭവം ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍ അറിഞ്ഞിട്ടും നടപടി സ്വീകരിച്ചിട്ടില്ല. വനംവകുപ്പിന്റെയും റവന്യൂവകുപ്പിന്റെയും ഉടമസ്ഥതയിലുള്ള ഭൂമിയാണ് കയ്യേറിയത്. ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഉടന്‍ കുരിശ് നീക്കി വസ്തു വീണ്ടെടുക്കുമെന്നും ഉടുമ്പന്‍ചോല അഡീഷണല്‍ തഹസീല്‍ദാര്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: